CinemaGeneralKollywoodMollywoodNEWSVideos

ടിവിയില്‍ വരുമ്പോള്‍ ഇത് ഇത്രയും നല്ല സിനിമ ആയിരുന്നുവെന്ന് പറയാന്‍ ഇട വരരുത്; ജയസൂര്യ

തിയേറ്ററില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച ടേക്ക് ഓഫ്. ചിത്രത്തിനു വലിയ അഭിനന്ദനങ്ങളാണ് സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്. മോഹാന്ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മികച്ച അഭിനയം കാഴ്ചവച്ച പാര്‍വതിയോട് അവാര്‍ഡ് വാങ്ങാന്‍ കാത്തിരിക്കാന്‍ പറയുകയാണ് ജയസൂര്യ.

ചിത്രത്തില്‍ സമീറയെന നേഴ്സിന്റെ വേഷം മനോഹരമായി പാര്‍വതി അഭിനയിച്ചു. സിനിമ കണ്ടിറങ്ങിയ ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അഭിനന്ദനം അറിയിക്കുന്നത്.

ഈ സിനിമയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല എന്ന് പറഞ്ഞു തുടങ്ങുന്ന ജയസൂര്യ മഹേഷ്‌ ആണ് യാഥാര്‍ത്ഥ ഹീറോയെന്നും പറയുന്നു. മലയാള സിനിമയില്‍ അടുത്ത ക്കാലത്തായി കണ്ടതില്‍ ഏറ്റവും മനോഹര ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ജയസൂര്യ ഹൃദയമുള്ള എല്ലാ മലയാളികളും ഈ സിനിമ കണ്ടിരിക്കണമെന്ന് അഭിപ്രായപ്പെടുന്നു. നാളെ ഇത് ടിവിയില്‍ വരുമ്പോള്‍ ഇത് ഇത്രയും നല്ല സിനിമ ആയിരുന്നുവെന്ന് പറയാന്‍ ഇട വരരുതെന്നും ജയസൂര്യ വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button