CinemaGeneralNEWS

ബാഹുബലി ഇനി അറ്റ്‌ലിക്കൊപ്പം!

പ്രശസ്ത തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ പുതിയ ചിത്രത്തില്‍ നായകന്‍ ബാഹുബലി പ്രഭാസ്. തെലുങ്കില്‍ സംവിധായകന്‍ സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കിലാണ് ആറ്റ്ലിയും പ്രഭാസും ഒന്നിക്കുക. വിജയ്‌യുടെ ‘ദളപതി-61’ സംവിധാനം ചെയ്യുന്ന അറ്റ്‌ലിയുടെ അടുത്ത പ്രോജക്ട് പ്രഭാസ് ചിത്രമാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു.

സിനിമാ പ്രേമികള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബാഹുബലി-2’. ഒന്നാം ഭാഗത്തിന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഏപ്രില്‍ 28ന് ലോകമെമ്പാടും ചിത്രം റിലീസ് ആകുകയാണ്. ‘ബാഹുബലി’ക്കായി 5 വര്‍ഷക്കാലം മാറ്റിവച്ച പ്രഭാസ് ഇനി മുതല്‍ ഒരുവര്‍ഷം 2 ചിത്രങ്ങളില്‍ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button