CinemaNEWSSongsVideos

പ്രണയ രസം ആവോളം നുകര്‍ന്ന ആദ്യ ഗാനത്തിന് ശേഷം യാത്രയുടെ അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാന്‍ മറ്റൊരുഗാനം: നാളെ വൈകുന്നേരം 7 മണിക്ക് യുട്യൂബില്‍

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാന മികവില്‍ അണിയിച്ചൊരുക്കുന്ന ‘അച്ചായന്‍സ്’ ലെ ആദ്യ മേക്കിംഗ് വീഡിയോയുടെ അത്ഭുതകരമായ പ്രേക്ഷക സ്വീകാര്യതയുടെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് മറ്റൊരുഗാനം കൂടി നാളെ വൈകിട്ട് യൂട്യൂബ് റിലീസിന് ഒരുങ്ങുകയാണ്.

ഒരു നടന്‍ ഗായകനാകുമ്പോള്‍ പ്രതീക്ഷിക്കാവുന്നതിനപ്പുറത്ത് പൂര്‍ണതയോടെ ഒരു ഗാനം പാടി ശ്രോതാക്കളുടെ മനം കവര്‍ന്ന ഉണ്ണി മുകുന്ദന് എക്കാലവും അഭിമാനിക്കാവുന്ന ഒന്നാണ് ‘അനുരാഗം പുതുമഴ പോലെ’ എന്ന് തുടങ്ങുന്ന അച്ചായന്‍സിലെ ഗാനം.

മമ്മൂട്ടിയുള്‍പ്പടെ പലരുടേയും അഭിനന്ദനക്കുറിപ്പും ഒപ്പം അഭിനയിച്ചവരുടെയൊക്കെ അഭിനന്ദനങ്ങളും ആശംസകളുമൊക്കെ വീഡിയോ സന്ദേശങ്ങളായും ഉണ്ണിമുകുന്ദന് ലഭിക്കത്തക്ക രീതിയില്‍ സ്വീകരിക്കപെട്ട പാട്ടായിരുന്നു ‘അനുരാഗം പൂമഴ പോലെ’.

പ്രണയത്തിന്റെ ഹൃദയതരളിതമായ നിമിഷങ്ങള്‍ അയവിറക്കുന്ന ആദ്യ ഗാനത്തിന് ശേഷം യാത്രയുടെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ ഇതള്‍വിരിയുന്ന മറ്റൊരു അച്ചായന്‍സ് ഗാനമാണ് നാളെ റിലീസ് ചെയ്യപ്പെടുന്നത്. പലപ്പോഴും യാത്രകളില്‍ നമ്മളനുഭവിക്കുന്ന അതിരുകളില്ലാത്ത ആനന്ദം പാട്ട് കേള്‍ക്കുമ്പോഴും അനുഭവവേദ്യമാകുമെന്ന് പ്രതീക്ഷിക്കാം.

രതീഷ് വേഗയുടെ ഹൃദ്യമായ ഈണത്തിന് കൈതപ്രം രചിച്ച ഗാനം പാടിയിരിക്കുന്നത് നജിം അര്‍ഷാദും റിമി ടോമിയും ചേര്‍ന്നാണ്.

ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ താമരക്കുളം ജയറാം കൂട്ടുകെട്ടിന്റെ ചിത്രം ആണ് അച്ചായന്‍സ് . ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ജനാർദ്ദനൻ, പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയൻപ്പിള്ള രാജു, ചേർത്തല ജയൻ, ഐസക്, ഇടവേള ബാബു, നവാസ് കലാഭവൻ, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ, തെസ്നി ഖാൻ, ഉഷ, സുജ വരുണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ്. കോമഡിയും സസ്പെൻസും നിറഞ്ഞ ഫൺ ത്രില്ലർ മൂഡിലുള്ള ചിത്രമായിരിക്കും അച്ചായൻസ്.

ഛായാഗ്രഹണം: പ്രദീപ് നായർ. ഫോർട്ട് കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി.കെ പത്മകുമാറാണ് നിർമാണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: ദിലീപ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, ആർട്ട് ഡയറക്ടർ: സഹസ ബാല, എഡിറ്റിംഗ് : രജിത്ത് കെ.ആർ.

shortlink

Related Articles

Post Your Comments


Back to top button