CinemaGeneralIndian CinemaNEWSSongsVideos

ആഘോഷത്തിന്‍റെ അതിരുകളില്ലാത്ത യാത്രയിലേക്ക് അച്ചായന്‍സിലെ മറ്റൊരു ഗാനം കൂടി

ആടുപുലിയാട്ടത്തിലെ മനോഹര ഗാനങ്ങള്‍ക്ക് ശേഷം സംഗീത സാന്ദ്രമായ മറ്റൊരു ചിത്രവുമായി എത്തുകയാണ് കണ്ണന്‍ താമരക്കുളം. അഭിനയ രംഗത്തിലൂടെ ആരാധികമാരെ ഏറെ സൃഷ്ടിച്ച ഉണ്ണിമുകുന്ദന്‍ തനിക്ക് അഭിനയം മാത്രമല്ല ഗായകന്‍ എന്ന പദവിയും ഇണങ്ങുമെന്ന് അനുരാഗം പുതുമഴ പോലെ…. എന്ന അച്ചായാന്സിലെ ഗാനത്തിലൂടെ തെളിയിച്ചു. ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ ഇതിനകം യൂടുബില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഈസ്റ്റ്കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ ഈ ഗാനം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തില്‍പരം കാഴ്ചക്കാരുമായി മലയാള സിനിമയില്‍ ചരിത്രം കുറിച്ചു.

അച്ചായന്‍സിലെ മറ്റൊരു തകര്‍പ്പന്‍ ഗാനം കൂടി എത്തിയിരിക്കുകയാണ്. കാണാ ചിറക് തരൂ.. എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഒരു ആഘോഷത്തിന്‍റെ മൂഡില്‍ ഉള്ള ഈ ഗാനത്തിന്‍റെ വരികള്‍ കൈതപ്രത്തിന്റെതാണ്. രതീഷ് വേഗയാണ് ഈണം ഒരുക്കിയിരിക്കുന്നത്. നജീം അര്‍ഷാദും റിമി ടോമിയും ചേര്‍ന്നാണ് യാത്രയും ആഘോഷവും നിറഞ്ഞു നില്‍ക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജയറാം നായകനായി എത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവ്‍റാം, അമലാ പോള്‍, ശിവദ, അനുസിത്താര എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button