CinemaNEWS

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ താരപുത്രന്‍ റെഡി

‘രാജാധി രാജാ’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന വേഷത്തിലെത്തുന്നു . മമ്മൂട്ടിയുടെ ഓണച്ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടെതാണ്.കോളേജ് അധ്യാപകന്‍റെ വേഷത്തില്‍ മമ്മൂട്ടിയെത്തുമ്പോള്‍ വിദ്യാര്‍ഥിയുടെ റോളിലാണ് ഗോകുല്‍ സുരേഷ് അഭിനയിക്കുന്നത്. ‘മുത്തു ഗൗ’ എന്ന സിനിമയിലൂടെ അരങ്ങേറിയ ഗോകുലിന്റെ രണ്ടാം ചിത്രമാണിത്. . കൊല്ലത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button