CinemaIndian Cinema

ഇങ്ങനെ ഒരു ചതി അവിടെ നിന്നും പ്രതീക്ഷിച്ചിരുന്നില്ല; ലെന പങ്കുവയ്ക്കുന്നു

മലയാളത്തില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലെന. ലെന നായിക വേഷത്തില്‍ എത്തുന്ന ചിത്രമാണ് രണ്ടാംഭാവം. സുരേഷ് ഗോപി നായകനാവുന്ന ആ ചിത്രത്തിന്‍റെ റിലീസ് സമയത്ത് പിജി പഠനവുമായി ബന്ധപ്പെട്ടു മുബൈയില്‍ ആയിരുന്നു താരം. ആ സമയത്തെ ഒരു തട്ടിപ്പിന്റെ കഥ പങ്കുവയ്ക്കുകയാണ് ലെന. സംഭവമിങ്ങനെ…

മുബൈയിലെ യാത്രയില്‍ എല്ലാവരും ആദ്യം പറഞ്ഞു തന്നത് അവിടത്തെ മോഷണശ്രമങ്ങളെക്കുറിച്ചാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് താന്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. ആയിടക്ക് ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ചു. ക്ലാസില്ലാത്ത ദിവസം ഷൂട്ട്‌ ചെയ്യാമെന്ന ഉറപ്പില്‍ ബി എസ് എന്‍ എല്ലിന്റെ ഒരു പരസ്യ ചിത്രത്തിനു കരാറായി. എന്നാല്‍ പെട്ടന്നുള്ള യാത്രയായതിനാല്‍ ട്രെയിന്‍ ടിക്കറ്റ് തത്കാല്‍ എടുത്ത് യാത്ര ചെയ്യാന്‍ തീരുമാനിച്ചു.

അങ്ങനെ ടിക്കറ്റ് എടുക്കാന്‍ എത്തിയ തന്നോട് റയില്‍വേ ഉദ്യോഗാസ്ഥ വേഷത്തില്‍ എത്തിയ ഒരാള്‍ പണം കൂടുതലാകുമെന്നും മറ്റും പറഞ്ഞു 3000 രൂപ മേടിച്ചു. ഐഡി ഉള്‍പ്പെടെ ഉള്ള വ്യക്തിയുടെ മാന്യമായ പെരുമാറ്റവും മറ്റും തനിക്ക് സംശയത്തിനിടനല്‍കിയില്ല.

പിറ്റേന്നു ലഗേജുമായി ട്രെയിനില്‍ കയറി. ട്രെയിന്‍ വിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ടിടിആര്‍ എത്തി. എന്നാല്‍ വ്യാജ ടിക്കറ്റ് ആയതുകൊണ്ട് ഇറങ്ങണമെന്ന് ടിടിആര്‍ അറിയിച്ചു. അങ്ങനെ പകുതി വഴിയില്‍ ഇരാങ്ങി മുംബൈയിലേക്ക് തിരിച്ചു. റയില്‍വേയില്‍ വാന്നു അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ അവിടെ ഇല്ലാഎന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും ആ തട്ടിപ്പ് വീരന്‍ കാരണം പിറ്റേന്ന് ഫ്ലൈറ്റില്‍ യാത്ര നടത്തേണ്ടിവന്നു.

shortlink

Related Articles

Post Your Comments


Back to top button