CinemaGeneralIndian CinemaMollywoodNEWS

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്ന ചിത്രത്തിലെ ഷൂട്ടിംഗ് രംഗങ്ങള്‍ ചോര്‍ന്നു!!!

മലയാളത്തിന്റെ മെഗാസ്റ്റാറിനൊപ്പം സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇപ്പോള്‍ വലിയ ചര്‍ച്ച. ‘രാജാധിരാജ’ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്നത്. ഒരു കോളെജില്‍ വച്ച് ഇരുവരും തമ്മിലുള്ള സംഭാഷണ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തിരുന്നു. ഈ ഷൂട്ടിംഗ് രംഗങ്ങള്‍ ചോര്‍ന്നിരുക്കുകയാണ്. മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും തമ്മിലുള്ള സംസാര ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മമ്മൂട്ടിയുടെ മുഖം വീഡിയോയിൽ വ്യക്തമായി കാണാനില്ല. കോളജിൽ വെച്ച് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയോട് എന്തൊക്കെയോ സംസാരിക്കുന്നത് അതില്‍ കാണാവുന്നതാണ്. അതേസമയം എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല.

ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന റോളിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. പുലിമുരുകനിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button