CinemaGeneralIndian CinemaMollywoodNEWS

മോഹന്‍ലാലിനു ദേശീയ പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

ഇക്കഴിഞ്ഞ ദേശീയ അവാര്‍ഡു പ്രഖ്യാപനത്തെ ധാരാളംപേര്‍ വിമര്‍ശിച്ചിരുന്നു. മോഹന്‍ ലാലിന് അവാര്‍ഡ് നല്‍കിയതോടെ അവാര്‍ഡിന്റെ മഹിമ നഷ്ടമായെന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സുരഭിക്ക് നല്‍കിയത് അര്‍ഹതപ്പെട്ട പുസ്കാരമാണ്. ദേശീയ അവാര്‍ഡിന്റെ ഭംഗി കെടുത്തുന്നതായിരുന്നു മോഹന്‍ലാലിന് നല്‍കിയ പുരസ്കാരം.
സുരഭി എന്ന നടിയിലൂടെ മലയാളത്തിനു ദേശീയ അവാര്‍ഡിന്റെ തിളക്കം ലഭിച്ചപ്പോള്‍ മലയാളത്തിന്റെ മഹാനടന് എന്തിനാണ് ഇത് നല്‍കിയതെന്ന് തനിക്ക് മനസിലാക്കാന്‍ പറ്റുന്നില്ലെന്നും ചിലരെ സന്തോഷിപ്പിക്കാന്‍ ചിലര്‍ക്ക് നല്‍കേണ്ടതായി വരും അത്തരമൊരു പുരസ്കാരമാണ് മോഹന്‍ലാലിനു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചിലരെ സന്തോഷിപ്പിക്കാന്‍ അവാര്‍ഡിനെ വ്യഭിചരിക്കുകയാണെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button