CinemaNEWS

കായംകുളം കൊച്ചുണ്ണി വരും, അതിനു മുന്‍പേ നിവിന് മറ്റൊരു ചിത്രമുണ്ട്

യുവസൂപ്പര്‍ താരം നിവിന്‍ പോളി നായകനാകുന്ന കായകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് വൈകും. ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ നിവിന്‍ പോളി. ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞാലുടന്‍ തന്നെ നിവിന്‍ കായകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. കായംകുളവും ശ്രീലങ്കയുമാണ്‌ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ്‌ ആണ്.

shortlink

Related Articles

Post Your Comments


Back to top button