CinemaNEWSTollywood

ബാഹുബലി-2വിലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍!

ബാഹുബലി-2വിലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത് അണിയറക്കാരെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് വാര്‍ത്തയായിരുന്നു. അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ഗ്രാഫിക് ഡിസൈനറെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. റിലീസിന് രണ്ടു ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാഹുബലി ദൃശ്യങ്ങള്‍ വീണ്ടും ചോര്‍ന്നതായി വാര്‍ത്ത വന്നിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button