CinemaNEWSTrailers

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ‘അച്ചായന്‍സ്’ എത്തുന്നു ട്രെയിലര്‍ കാണാം

ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രം അച്ചായന്‍സിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. രതീഷ്‌ വേഗ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സി.കെ പദ്മകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, പ്രകാശ്‌ രാജ്, അമല പോള്‍, സിദ്ധിക്ക് തുടങ്ങി വലിയ ഒരു താര നിര തന്നെ ചിത്രത്തിലുണ്ട്. പ്രദീപ്‌ നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. അനു സിത്താര, ശിവദ, ജനാര്‍ദ്ദനന്‍, പൊന്നമ്മ ബാബു, കവിയൂര്‍ പൊന്നമ്മ ,സാജു നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സേതുവാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് . കോമഡി ട്രാക്കില്‍ ഒരുങ്ങുന്ന ‘അച്ചായന്‍സ്’ മേയ്-12 ന് പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button