East Coast VideosNEWSVideos

ഇത് കേരളക്കര കീഴടക്കുന്ന ഗാനലഹരി ‘നൂലും പാമ്പാകും’ എന്ന ഹിറ്റ് ഗാനം ഏറ്റുപാടാത്ത മലയാളികളുടെ എണ്ണം കുറയുന്നു വ്യത്യസ്ഥ ആലാപന ശൈലിയുമായി വിധുപ്രതാപും അന്‍വര്‍ സാദത്തും പാടി തകര്‍ക്കുന്നു

കണ്ണന്‍ താമരക്കുളം- ജയറാം ടീമിന്‍റെ പുതിയ ചിത്രമായ അച്ചായന്‍സിലെ ‘നൂലും പാമ്പാകും പായും കിളിപായും’ എന്ന ഗാനം സോഷ്യല്‍ മീഡിയില്‍ തരംഗം സൃഷ്ടിക്കുകയാണ്.
ഓരോ ഗാനശ്രോതാക്കള്‍ക്കും മനോഹരമായ ആസ്വാദന നിമിഷങ്ങള്‍ സമ്മാനിക്കുന്ന ആച്ചായന്‍സിലെ ഗാനങ്ങളെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയില്‍ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.

ഇപ്പോള്‍ പലരുടെയും മൊബൈല്‍ ഫോണിലെ ഹലോ ട്യൂണുകളും, കാളര്‍ ട്യൂണുകളും വരെ അച്ചായന്‍സിലെ ഗാനമാണെന്നതും ശ്രദ്ധേയമാണ്. ഗാനപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ രതീഷ്‌ വേഗയുടെ ഈണത്താല്‍ ചിട്ടപ്പെടുത്തിയ അച്ചായന്‍സിലെ നാല് ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു.

ചിത്രത്തില്‍ ആകെ അഞ്ച് ഗാനങ്ങളാണുള്ളത്. ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തുന്ന അച്ചായന്‍സിലെ ഗാനങ്ങളെല്ലാം യുട്യൂബില്‍ വന്‍ ജനപിന്തുണയുമായി മുന്നേറുകയാണ്. വിധു പ്രതാപും അന്‍വര്‍ സാദത്തും ചേര്‍ന്ന് പാടിയ ‘നൂലും പാമ്പാകും പായും കിളിപായും’ എന്ന ഫസ്റ്റ് സോംഗ് പ്രേക്ഷകരുടെ ഹിറ്റ് ഗാനങ്ങളുടെ ഗണത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു.

വലിയ താരനിരയുമായി എത്തുന്ന അച്ചായന്‍സിലെ ട്രെയിലറും യുട്യൂബില്‍ സൂപ്പര്‍ ഹിറ്റായി മാറിക്കഴിഞ്ഞു. സി.പദ്മകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം മേയ് 18 പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button