BollywoodCinemaIndian CinemaMovie Gossips

രണ്‍ബീറും അജ്ഞാത സുന്ദരി’യുമായുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ?

ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ആ അജ്ഞാത സുന്ദരി ആരാണ് എന്നതാണ്. ആരാധകര്‍ക്ക് അപരിചിതയായ ഒരു യുവതിക്കൊപ്പം രണ്‍ബീറിന്റെ ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് ഇത്തരമൊരു ചര്‍ച്ച ശക്തമായത്.

രണ്‍ബീര്‍ ഉടന്‍ വിവാഹിതനാകുമെന്നും ഭാവി വധുവിനെ കാണാന്‍ രണ്‍ബീറും അമ്മ നീതു കപൂറും ലണ്ടനിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. അജ്ഞാത സുന്ദരി’യ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വന്നതോടെ രണ്‍ബീറിന്റെ ഭാവി വധുവാണ് ഇതെന്നും അമ്മ കണ്ടെത്തിയ വധു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വ്യാപകമായി.

അതോടെ താരത്തിന്റെ ഭാവിവധുവാണ് ചിത്രത്തില്‍ കാണുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവം അതൊന്നുമല്ല, ഒടുവില്‍ രണ്‍ബീര്‍ ഫാന്‍സ് തന്നെയാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്. രണ്‍ബീറിന്റെ ഒരു ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോകളാണ് അത്.

രണ്‍ബീറിന്റെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button