CinemaEast Coast VideosNEWSVideos

കേരളത്തിലെ ‘ബാഹുബലി’ തരംഗം ആറിതണുപ്പിക്കാന്‍ പൊട്ടിച്ചിരികളുമായി അവര്‍ എത്തുന്നു, അച്ചായന്‍സിന്‍റെ വരവിന് ഇനി ഒരുദിനം മാത്രം

മലയാളത്തിലെ ഇപ്പോഴത്തെ ഹിറ്റ് കോമ്പോകളില്‍ ഒന്നായ കണ്ണന്‍താമരക്കുളം-ജയറാം ടീമിന്‍റെ ‘അച്ചായന്‍സ്’ നാളെ പ്രദര്‍ശനത്തിനെത്തും. കേരളത്തിലെ നൂറോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ‘ആടുപുലിയാട്ടം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന അച്ചായന്‍സിന്റെ തിരക്കഥ സേതു നിര്‍വഹിക്കുന്നു. സി.പദ്മകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ജയറാമിനൊപ്പം ഉണ്ണി മുകുന്ദന്‍, അമലാ പോള്‍, പ്രകാശ്‌ രാജ് എന്നിവരും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായി രംഗത്തുണ്ട്. രതീഷ്‌ വേഗ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ നെഞ്ചോട്‌ ചേര്‍ത്ത് കഴിഞ്ഞു.

ഉണ്ണി മുകുന്ദന്‍ ആലപിച്ച പ്രണയഗാനവും വിധു പ്രതാപും അന്‍വര്‍ സാദത്തും ചേര്‍ന്നാലപിച്ച ‘നൂലും പാമ്പാകും’ എന്ന ഫാസ്റ്റ് സോങ്ങും പ്രേക്ഷകരുടെ ഇഷ്ട ഗാനങ്ങളായി മാറിക്കഴിഞ്ഞു. യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചകാരുമായി മുന്നേറുന്ന അച്ചായന്‍സിലെ ട്രെയിലറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമുണര്‍ത്തി കഴിഞ്ഞു.

പ്രദീപ്‌ നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സിദ്ധിക്ക് ,അനു സിത്താര, ശിവദ, ജനാര്‍ദ്ദനന്‍, പൊന്നമ്മ ബാബു, കവിയൂര്‍ പൊന്നമ്മ ,സാജു നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

‘ബാഹുബലി’ തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്ന അവസരത്തില്‍ അതിനു ശേഷം വന്ന മറ്റു മലയാള ചിത്രങ്ങള്‍ക്കൊന്നും ബാഹുബലിയുടെ കളക്ഷനെ പിന്നോട്ട് നിര്‍ത്താനായില്ല. ബാഹുബലിക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ ഒരു ചിത്രവും ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ച ഒട്ടേറെ മലയാള സിനിമകള്‍ സജീവമാകുന്നതോടെ ബാഹുബലിയുടെ കുതിപ്പ് ബോക്സോഫീസില്‍ കുറച്ചെങ്കിലും ആറി തണുത്തേക്കാം. പ്രേക്ഷകര്‍ക്ക്‌ പൊട്ടിച്ചിരിയുടെയും ത്രില്ലര്‍ കാഴ്ചയുടെയും വ്യത്യസ്തത സമ്മാനിക്കാന്‍ നാളെ ‘അച്ചയാന്‍സ്’ എത്തുമ്പോള്‍ മലയാളത്തിലെ സിനിമാ പ്രേമികളെല്ലാം വലിയ ആവേശത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button