BollywoodCinemaGeneralKollywoodNEWS

ബാഹുബലിയെ വെല്ലാന്‍ ശ്രുതിഹാസന്‍

ഇന്ത്യന്‍ സിനിമാ ലോകത്ത് ആയിരം കോടി കളക്ഷന്‍ നേടിയ ചരിത്രമായി മാറിയ ബാഹുബലിയെ വെല്ലാന്‍ തമിഴിൽ നിന്നൊരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. സുന്ദർ സി സംവിധാനം ചെയ്യുന്ന സംഘമിത്രയാണ് വൻബഡ്ജെറ്റില്‍ ഒരുങ്ങുന്നത്.

400 കോടിയാണ് ബഡ്ജെറ്റ്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. എഡി എട്ടാം നൂറ്റാണ്ടില്‍ സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയാണ്‌ പ്രധാന കഥാപാത്രം.

സംഘമിത്രയായി ശ്രുതി ഹാസൻ എത്തുന്നു. ജയം രവി, ആര്യ എന്നിവരാണ് നായകന്മാർ. ഏ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

shortlink

Related Articles

Post Your Comments


Back to top button