BollywoodCinemaGeneralIndian CinemaMovie GossipsNEWS

മമ്മൂട്ടിയുടെ നായികയോട് സല്‍മാന്‍ഖാന്‍റെ ദേഷ്യത്തിന് കാരണമിതാണ്

മമ്മൂട്ടിയുടെ വൈറ്റ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹുമ ഖുറേഷി. ഹുമയോട് ദേഷ്യത്തിലാണ് ബോളിവുഡിലെ മസില്‍ഖാന്‍. ഹുമ തന്‍റെ കുടുംബം തകര്‍ക്കുകയാണെന്നു സല്‍മാന്‍ ആരോപിക്കുന്നു.

ഹുമ ഖുറേഷിയ്ക്ക് സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹാലി ഖാനുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ബോളിവുഡ് ഗോസിപ്പ്. വിവാഹിതനായ സൊഹാലിയുടെ കുടുംബം ഹുമ തകര്‍ക്കുമോ എന്നാണ് സല്‍മാന്റെ ഭയം. ഇതേ ചൊല്ലി സൊഹാലിയ്ക്കും ഭാര്യയ്ക്കുമിടയില്‍ പല പ്രശ്‌നങ്ങളുമുണ്ടായിയെന്നും ബിടൌണില്‍ വാര്‍ത്തയുണ്ട്.

സൊഹാലി ഖാനുമായുള്ള അടുപ്പം വാര്‍ത്തകളില്‍ പറയുന്നത് പോലെയല്ലെന്നും തനിയ്ക്ക് സൊഹാലിയുമായി യാതൊരു അവിഹിതവുമില്ല എന്നും അദ്ദേഹം സഹോദര തുല്യനാണെന്നും ഹുമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button