Uncategorized

ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്കില്‍ നടി സുരഭി ലക്ഷ്മിയുടെ പരസ്യ പ്രതിഷേധം

 

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ നടി സുരഭി ലക്ഷ്മിയുടെ പരസ്യ പ്രതിഷേധം. ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരില്‍ മണിക്കൂറുകളോളം യാത്രക്കാരുടെ യാത്രമുടങ്ങിയപ്പോഴാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ സുരഭി പ്രതികരിച്ചത്. ഇന്നലെ രാത്രി 8.40 ഓടെയാണ് സുരഭി ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് ലൈവ് പ്രത്യക്ഷപ്പെട്ടത്.

ആശുപത്രിയിലേക്ക് പോകാനുള്ളതടക്കം ഒട്ടേറെ വാഹനങ്ങൾ കുരുങ്ങിക്കിടന്നിട്ടും ടോൾ പിരിവ് അവസാനിപ്പിച്ച് വാഹനം തുറന്ന് വിടാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. സുരഭിക്ക് പിന്തുണയുമായി മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരും എത്തി. ഒരേ ട്രാക്കില്‍ 5 വാഹനങ്ങള്‍ കുരുങ്ങിയാല്‍ ടോള്‍ ബൂത്ത് തുറന്നുകൊടുക്കണമെന്ന ഗതാഗത നിയന്ത്രണ കരാര്‍ പാലിക്കാനുള്ള നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിട്ടും സ്ഥിതി മാറിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button