BollywoodGeneralIndian CinemaNEWS

‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ആദ്യ പ്രദര്‍ശനം സൈനികര്‍ക്ക് വേണ്ടി

 

സിനിമാപ്രേമികളും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതം പറയുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്. ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുക സൈനികര്‍ക്ക് വേണ്ടിയാണ്. ഡല്‍ഹിയിലാണ് പ്രദര്‍ശനം.

നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പോരാടുന്ന സൈനികര്‍ക്കായുള്ള ആദരവായാണ് ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം നടത്തുന്നതെന്ന് സച്ചിന്‍ പറഞ്ഞു. രാജത്തിനായി സൈനികര്‍ നടത്തുന്ന സേവനവും അവരുടെ ത്യാഗവും കണക്കിലെടുത്താണ് ഈ പ്രത്യേക പ്രദര്‍ശനം .

പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജയിംസ് എര്‍സ്കിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി കൂടാതെ മറാഠി, ഇംഗ്ലീഷ്, തമിഴ്‍, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button