CinemaGeneralMollywoodNEWS

ജോയ് താക്കോല്‍ക്കാരനുമായി അവര്‍ വീണ്ടുമെത്തുന്നു !!

 

ആനപ്പിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കി മലയാളികളെ ചിരിപ്പിക്കാന്‍ എത്തിയ തൃശ്ശൂര്‍ക്കാരന്‍ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടുമെത്തുന്നു. സാമൂഹിക വിമര്‍ശനം മാനോഹരമായി ആവിഷ്കരിച്ച പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാംഭാഗവുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും എത്തുകയാണ്.

ജയസൂര്യ നായകനായി എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് വന്‍ ഹിറ്റായിരുന്നു. തന്റെ പ്രിയ കഥാപാത്രങ്ങളില്‍ ഒന്നായ ജോയ് താക്കോല്‍ക്കാരനുമായി മടങ്ങിഎത്തുന്ന കാര്യം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.

തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ അറിയിപ്പ്.

പുണ്യാളന്‍ അഗര്‍ബത്തീസ്. പല തവണ രണ്ടാം പാര്‍ട്ടിനെക്കുറിച്ച്‌ രഞ്ജിത്തും ഞാനും കൂടി ആലോചിച്ചതാ ..പക്ഷെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു കഥ വര്‍ക്കൗട്ടായി ആയി വന്നത് ഇപ്പോഴാ. അങ്ങനെ ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു ..എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്ക്. ഇത്തവണയും പുണ്യാളന്‍ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടന്‍ ഞങ്ങള്‍ എത്തുന്നു.

സു..സു..സുധി വാത്മീകം, പ്രേതം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാംഭാഗം

shortlink

Post Your Comments


Back to top button