CinemaGeneralIndian CinemaNEWS

രജനികാന്തിന് ഭീഷണി; സുരക്ഷ ശക്തമാക്കി

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് നേരെ ഭീഷണി. ഇന്നലെ രാത്രിയോടെയാണ് രജനികാന്തിന് ഭീഷണി സന്ദേശം വന്നത്.  ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ രജനികാന്തിന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചെന്നൈ പോയസ് ഗാര്‍ഡനിലെ വീട്ടിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. .

രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഭീഷണി സന്ദേശം വന്നത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനീകാന്ത് സൂചിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയില്‍, ദൈവം തീരുമാനിച്ചാല്‍ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് താരം പറഞ്ഞത്.

shortlink

Post Your Comments


Back to top button