BollywoodGeneralIndian CinemaNEWS

സിനിമയും സീരിയലുമില്ല; നടന്‍ പെയിന്റിംഗ് ജോലിയില്‍

 

വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് ജീവിച്ച നടന്‍ ഇന്ന് ജീവിത ദുരിതത്തില്‍. ഒരു നേരത്തത്തെ ഭക്ഷണം കഴിക്കാന്‍ കൂലിവേല ചെയ്യുകയാണ് പാക്‌ ടെലിവിഷന്‍ താരം ഷാ​ഹി​ദ്​ ന​സീ​ബ്.

സിനിമാ സീരിയല്‍ രംഗത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ്‌ ഷാ​ഹി​ദ്​ ന​സീ​ബ്. ഇപ്പോള്‍ സിനിമയും സീരിയലുമില്ലാതെ കഴിയുന്ന ഈ നടന്‍ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​ള്ള വ​ക തേ​ടാ​ന്‍ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ദു​ല്ലാ​രി, ജ​ബ്​ ഉ​സെ മു​ജ്​ സെ ​മൊ​ഹ​ബ​ത്​ ഹു​യി, ഇ​ല്‍​താ​ജ തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലെ വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ നട​നാ​യി​രു​ന്നു​ ന​സീ​ബ്. സീ​രി​യ​ലു​ക​ളി​ല്‍ വേ​ഷ​ങ്ങ​ള്‍ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ്​ ന​സീ​ബി​​െന്‍റ ജീ​വി​തം ദു​രി​ത​ത്തി​ലാ​യത്. ലാഹോറിലെ റോ​ഡ​രി​കി​ലാ​ണ് നസീബിന്റെ താമസം.

സ്വന്തമായി വീടില്ലാത്ത തനിക്ക് ഒ​രു​നേ​രത്തെ ഭക്ഷണം കാഴിക്കാന്‍ പോലും ഗതിയില്ലാതായത് കൊണ്ടാണ് താന്‍ ഈ ജോലിയ്ക്ക് ഇറങ്ങിയതെന്നും കിട്ടുന്ന വരുമാനത്തില്‍ ഒരു വീട് വാടകയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും അത്ര ദയനീയമായ
അവസ്ഥയിലാണ് തന്റെ ജീവിതമെന്നും നാസീബ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button