CinemaEast Coast VideosNEWSVideos

‘ലജ്ജാവതി’ക്ക് ശേഷം തിയേറ്ററില്‍ നൃത്തച്ചുവടുകളുമായി നൂലും പാമ്പാകും എന്ന ഹിറ്റ് ഗാനം

കണ്ണന്‍ താമരക്കുളം- ജയറാം ടീമിന്റെ ‘അച്ചായന്‍സ്’ എന്ന ചിത്രം പ്രേക്ഷക മനസ്സില്‍ ഇടം നേടുമ്പോള്‍ ചിത്രത്തിലെ ഗാനങ്ങളും പ്രദര്‍ശനശാലകളില്‍ തരംഗമുണര്‍ത്തുകയാണ്. രതീഷ്‌ വേഗ ഈണമിട്ട അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിധു പ്രതാപും,അന്‍വര്‍ സാദത്തും ചേര്‍ന്നാലപിച്ച ‘നൂലും പാമ്പാകും’ എന്ന ഹിറ്റ് ഗാനം പ്രദര്‍ശന ശാലകളില്‍ വലിയ ആവേശമാണ് തീര്‍ക്കുന്നത്. ‘ലജ്ജാവതി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന് ശേഷം പ്രേക്ഷകരെ നൃത്തചുവകുകള്‍ വെയ്ക്കാര്‍ പ്രേരിപ്പിക്കുന്ന ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍ പനച്ചൂരനാണ്.

ചിത്രം ഇറങ്ങുന്നതിനു മുന്‍പേ അച്ചായന്‍സിലെ എല്ലാ ഗാനങ്ങളും പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ ആലപിച്ച പ്രണയ ഗാനമാണ് ശ്രോതാക്കളെ ആകര്‍ഷിച്ച മറ്റൊരു ഗാനം.

കണ്ണന്‍ താമരക്കുളം- ജയറാം ടീമിന്റെ മൂന്നാമത് ചിത്രമായ ‘അച്ചായന്‍സി’ല്‍ ജയറാമിനൊപ്പം പ്രകാശ്‌ രാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരടക്കമുള്ള വലിയ താരനിരയും ഒന്നിക്കുന്നു. സി പദ്മകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമലാ പോള്‍, അനുസിത്താര, ശിവദ, സിദ്ധിക്ക്, ജനാര്‍ദ്ദനന്‍, പൊന്നമ്മ ബാബു, കവിയൂര്‍ പൊന്നമ്മ ,സാജു നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. കഴിഞ്ഞ ആഴ്ച പ്രദര്‍ശനത്തിനെത്തിയ ‘അച്ചായന്‍സ്’ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button