BollywoodCinemaNEWS

ജീത്തു ജോസഫിനൊപ്പം ഹിന്ദി ഫിലിം മേക്കര്‍

‘കല്‍ഹോ ന ഹോ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ നിഖില്‍ അഡ്‌വാനി ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ‘കല്‍ഹോ ന ഹോ’യുടെ സംവിധായകന്‍ നിഖില്‍ അഡ്‌വാനി ഒരു ടിവി അഭിമുഖത്തില്‍ ജീത്തുജോസഫുമായി ഒന്നിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ‘എയര്‍ലിഫ്റ്റ്‌’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് നിഖില്‍. നിഖില്‍ അഡ്‌വാനി കേരളത്തിലെത്തി ജീത്തു ജോസഫുമായി സിനിമയെക്കുറിച്ച് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷ്യമാണ്‌ ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രം വേണ്ടത്ര പ്രേക്ഷക അഭിപ്രായം നേടിയില്ല.

shortlink

Related Articles

Post Your Comments


Back to top button