BollywoodGeneralKollywoodNEWS

ആമിറിനെ പോലെ ഷോ നടത്തി സാമൂഹിക പ്രതിബന്ധത തെളിയിക്കേണ്ട ആവശ്യം എനിക്കില്ല; കമല്‍ഹാസന്‍

‘ബിഗ്‌ബോസ്’ എന്ന പരിപാടിയുടെ അവതാരകനായ കമല്‍ഹാസനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. പല പ്രമുഖരും കമല്‍ഹാസന്റെ പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തി. സാമൂഹിക പ്രതിബന്ധത ഇല്ലാത്തവരാണ് ഇത്തരം പരിപാടികളുടെ അവതാരകരാകുന്നത് എന്ന വിമര്‍ശനമാണ് കമലിനെ ചൊടിപ്പിച്ചത്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന് കൊട്ട് കൊടുത്തു കൊണ്ടായിരുന്നു കമല്‍ഹാസന്റെ വിശദീകരണം. തന്നിലെ സാമൂഹിക പ്രതിബന്ധത തെളിയിക്കാന്‍ ആമിറിന്റെ ‘സത്യമേവ ജയതേ’ പോലുള്ള പരിപാടി അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. എനിക്ക് ഞാനായാല്‍ മതിയെന്നും ഒരു കാര്യവും ആര്‍ക്കു മുന്നിലും തെളിയിക്കാന്‍ താല്‍പര്യമില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ബിഗ്‌ ബോസിന്‍റെ തമിഴ് പതിപ്പ് ട്രെയിലര്‍ പുറത്തിറക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button