CinemaGeneralNEWS

സമ്മര്‍ ഇന്‍ ബത്ലഹേമില്‍ പൂച്ചയെ അയയ്ക്കുന്നത് ആരെന്ന ചോദ്യത്തിനു ഉത്തരവുമായി നടി ശ്രീജയ

സിനിമാ പ്രേമികള്‍ കഴിഞ്ഞ ഒരു വര്‍ഷം ബാഹുബലിയെ കട്ടപ്പ കൊന്നതിന്‍റെ കാരണം അറിയാന്‍ കാത്തിരുന്നു. ആ ചോദ്യത്തിന്‍റെ ഉത്തരം രണ്ടാംഭാഗത്തിലൂടെ സംവിധായകന്‍ അറിയിച്ചു. എന്നാല്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം പ്രേക്ഷകന് സമ്മാനിച്ച ഒരു മലയാള ചിത്രമുണ്ട്.

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു പൂച്ചയെ അയക്കുന്നത്. അയാളുടെ നാല് കസിന്‍സില്‍ ആരാണ് ആ പൂച്ചയെ അയാള്‍ക്ക് അയയ്ക്കുന്നതെന്ന് ചിത്രത്തില്‍ വെളിപ്പെടുത്തുന്നില്ല. ബാഹുബലിയുടെ മരണത്തിനുള്ള കാരണം വെളിപ്പെട്ടതോടെ സോഷ്യല്‍ മീഡിയ സമ്മര്‍ ഇന്‍ ബത്ലഹേമില്‍ പൂച്ചയെ അയയ്ക്കുന്നത് ആരെന്ന അന്വേഷണത്തിലാണ്. ഇതിനു ഉത്തരവുമായി അതിലെ നടി ശ്രീജയ രംഗത്തെത്തിയിരിക്കുന്നു.

ചിത്രത്തില്‍ ആ പൂച്ചയെ അയയ്ക്കുന്നത് ആരാണെന്ന് എല്ലാവരും തിരക്കാറുണ്ട്. തിരക്കഥകൃത്ത് രഞ്ജിത്ത് ആയ രഹസ്യം ആരോടും വെളിപ്പെടുത്തിയിട്ടില്ല. രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന് ശ്രീ ജയ പറയുന്നു

കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ വേണു നാഗവള്ളിയുടേതാണ് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

shortlink

Related Articles

Post Your Comments


Back to top button