CinemaGeneralHollywoodNEWSWorld Cinemas

ഫാന്റസി ത്രില്ലര്‍ ചിത്രമായ വണ്ടര്‍ വുമണിന് നിരോധനം; കാരണം വിചിത്രം

ഫാന്റസി ത്രില്ലര്‍ ചിത്രമായ വണ്ടര്‍ വുമണിന് ലെബനോനില്‍ നിരോധനമേര്‍പ്പെടുത്തി. ക്യാംപയ്ന്‍ ടു ബോയിക്കോട്ട് സപ്പോര്‍ട്ടേഴ്സ് ഓഫ് ഇസ്രായേലാണ് ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. വണ്ടര്‍ വുമണായി ചിത്രത്തില്‍ വേഷമിടുന്ന ഹോളിവുഡ് സുന്ദരി ഗാല്‍ ഗേഡോട്ട് ഇസ്രയേല്‍ വംശജയായതാണ് നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് .

പെറ്റി ജെങ്കിന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ് പൈന്‍, കൊനി നയേല്‍സണ്‍, റോബിന്‍ റൈറ്റ്, ലുസി ഡേവിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമേരിക്കന്‍ കഥകളിലെ വണ്ടര്‍ വുമണ്‍ ധീര സുന്ദരി ഡയാന രാജകുമാരിയുടെ കഥയുമായി എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആയിരം കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക മഹായുദ്ധത്തെ തടയാന്‍ വീടുവിട്ടിറങ്ങുന്ന ധീരയായ രാജകുമാരി ഡയാന പിന്നീട് വണ്ടര്‍ വുമണ്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വില്ല്യം മോള്‍ടണ്‍ മാര്‍ട്‌സണ്‍ ഒരുക്കിയ ‘വണ്ടര്‍ വുമണ്‍’ എന്ന പുസ്തകമാണ് സിനിമയ്ക്ക് ആധാരം. ചാള്‍സ് റോവന്‍, സാക്ക് സനൈഡര്‍, ഡിബോറ സ്നൈഡര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button