IFFKKollywood

നടി പാര്‍വതി നായരുടെ ജാതിപ്പേരിനെ വിമര്‍ശിച്ച് ചാനല്‍ ഷോ

‘സ്റ്റാര്‍ വിജയ്’ ചാനലിലെ ‘നീയാ നാനാ എന്ന പരിപാടിക്കിടെ നടി പാര്‍വതി നായരുടെ ജാതിപ്പേരിനെ പരിഹസിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്ത്. നിരന്തരമായുള്ള രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്ന 100 ശതമാനം സാക്ഷരതയുള്ള,ഒരു സ്ഥലത്ത് എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്നതെന്നായിരുന്നു നടിയോടുള്ള ചോദ്യം.

പാര്‍വതി നായരുടെ മറുപടി ഇങ്ങനെ

ശങ്കരന്‍ നായര്‍ എന്നായിരുന്നു എന്റെ മുത്തച്ഛന്റെ പേര്. പക്ഷേ എന്റെ അച്ഛന്‍ പേരിനൊപ്പമുള്ള ‘നായര്‍’ ഒഴിവാക്കി. വേണുഗോപാല്‍ എന്ന് മാത്രമാണ് അദ്ദേഹം പേരായി ഉപയോഗിച്ചത്. അച്ഛനും അമ്മയും പുരോഗമന ചിന്തയുള്ളവരായിരുന്നു. പക്ഷേ എന്റെ പേര് വന്നപ്പോള്‍ പാര്‍വ്വതി വേണുഗോപാല്‍ നായര്‍ എന്നായി. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് ജാതിപ്പേര് ഒരു ‘പ്രസ്റ്റീജ് ഇഷ്യു’ ആണ്. എന്റെ ജാതി ഇതാണ് എന്നുപറയുന്നതില്‍ അവര്‍ക്ക് വലിയ താല്‍പര്യമാണ്.

shortlink

Related Articles

Post Your Comments


Back to top button