CinemaHollywoodNEWS

യുഎസില്‍ എത്തും മുന്‍പേ ‘ദി മമ്മി’ നാളെ ഇന്ത്യയിലെത്തും

മമ്മി’ സിരീസിലെ ഏറ്റവും പുതിയ ചിത്രം നാളെ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. ടോം ക്രൂസും റസല്‍ ക്രോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ ഒരുങ്ങി കഴിഞ്ഞു. തെക്കന്‍ കൊറിയയില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ കളക്ഷനാണ് ഫസ്റ്റ് ഡേ ലഭിച്ചത്. നാല്‍പ്പത്തി രണ്ടു കോടിയോളം ഇതിനോടകം ചിത്രം കളക്റ്റ് ചെയ്തു കഴിഞ്ഞു.മമ്മി സീരിസില്‍ ഒട്ടനേകം ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1999-ല്‍ പുറത്തിറങ്ങിയ ‘ദി മമ്മി’യും 2001-ല്‍ പുറത്തിറങ്ങിയ ‘ദി മമ്മി റിട്ടേണ്‍സു’മാണ് മമ്മി സീരിസിലെ ശ്രദ്ധേയ ചിത്രങ്ങള്‍. യുഎസില്‍ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യയില്‍ നാളെയെത്തും കേരളത്തില്‍ എണ്‍പതോളം കേന്ദ്രങ്ങളിലാണ് ചിത്രത്തിന്‍റെ റിലീസ്.

shortlink

Related Articles

Post Your Comments


Back to top button