CinemaGeneralIndian CinemaNEWSVideos

കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തി ഒരു എട്ടുവയസ്സുകാരന്‍

ഇന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരില്‍ ഒരാളായ കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു എട്ടുവയസ്സുകാരന്‍. എണ്‍പതുകളില്‍ തരംഗമായിരുന്നു കമല്‍ഹാസന്റെ സാഗരസംഗമത്തിലെ ഗാനം പതിറ്റാണ്ടുകള്‍ക്കുശേഷം പാടിയാണ് ഈ പയ്യന്‍ താരത്തിന്‍റെ കൈയ്യടി നേടിയിരിക്കുന്നത്.

എണ്‍പതുകളില്‍ തരംഗമായിരുന്നു കമല്‍ഹാസന്റെ സാഗരസംഗമമെന്ന ചിത്രവും അതിലെ പാട്ടുകളും. പോളണ്ട് കാരനായ സിബിഗ്സ് എന്ന പയ്യന്‍ സാഗരസംഗമത്തിലെ ഒരു ഗാനം പാടി  ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പോളിഷ് ആക്സന്റില്‍ പാടിയ പാട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഒരു അപേക്ഷ കൂടി വച്ചു അവന്‍ കമല്‍ഹാസന്റെ മുന്നില്‍.

നിങ്ങളുടെ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിത്. ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ പാട്ട് നിങ്ങളില്‍ എത്തുമ്പോള്‍ അതിനെക്കുറിച്ചുള്ള അഭിപ്രായം കൂടി ഒന്ന് അറിയിക്കണേ. കമലിന്റെ മകള്‍ ശ്രുതി ഹാസനെ കൂടി ടാഗ് ചെയ്താണ് സിബിഗ്സ് എന്ന പയ്യന്‍ തികിട തധിമിയുടെ തന്റെ വേര്‍ഷന്‍ പോസ്റ്റ് ചെയ്തത്.

ഈ കുട്ടി പാട്ടുകാരനെ എന്തായാലും കമല്‍ഹാസന്‍ നിരാശനാക്കിയില്ല. ഒരുപാട് കുട്ടികള്‍ ഈ ഗാനം തെലുങ്കില്‍ പാടുന്നുണ്ട്. അതിനേക്കാള്‍ ഒരുപാട് പ്രത്യേകതകളുള്ളതാണ് ഈ ഗാനം. ഈ ഗാനം ഇഷ്ടപ്പെട്ടതിന് നന്ദി. ഇന്ത്യയില്‍ പതിനഞ്ചിലേറെ മനോഹരമായ ഭാഷകളിലുണ്ട്. ഈ വൈവിധ്യത്തിലേയ്ക്ക് സ്വാഗതമെന്നും മറുപടിയായി കമല്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button