CinemaHollywoodLatest News

തലൈവിയായി വണ്ടർ വുമൺ

ദുഷ്ട ശക്തികളിൽ നിന്ന് മനുഷ്യനെ രക്ഷിക്കാനെത്തുന്ന അതിമാനുഷിക ശക്തികൾ അരങ്ങു തകർക്കുന്ന ഇടമാണ് സിനിമാലോകം. സൂപ്പർമാനും സ്പൈഡർമാനും ബാറ്റ് മാനുമൊക്കെയായി ആരാധക മനസ്സിൽ ഇടം പിടിച്ച രക്ഷകരെ മാത്രമേ ഇതുവരെ സിനിമാലോകം അവതരിപ്പിച്ചിരുന്നുള്ളു. അത്തരം ഹീറോമാരുടെ ഇടയിലേക്കാണ് ഒരു നാടിനെ യുദ്ധം എന്ന വിപത്തിൽ നിന്ന് രക്ഷിക്കാൻ സർവ്വതും ത്യജിച്ചുള്ള പ്രിൻസ് ഡയാന എന്ന വണ്ടർ വുമണിന്റെ വരവ്.

1000 കോടിയോളം മുതൽ മുടക്കിൽ തയാറാക്കിയ ചിത്രം റിലീസ് ചെയ്തു ഒരാഴ്ചക്കുള്ളിൽ 1500 കോടി വാരിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇരു കൈയും നേടി സ്വീകരിച്ച ചിത്രം തയാറാക്കിയത് പാറ്റി ജാക്കിന്‍സ് എന്ന സംവിധായികയാണ്. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ വണ്ടർ വുമണായി മാറിയിരിക്കുകയാണ് പ്രിന്‍സ് ഡയാനയായി പ്രത്യക്ഷപ്പെട്ട ഗാല്‍ ഗാടോട്ട്.

ലോകം കൈനീട്ടി സ്വീകരിച്ച വണ്ടർ വുമണിനായി ഇന്ത്യയിലും ഫാൻസ്‌ അസോസിയേഷനുകൾ ഉണ്ടായിരിക്കുകയാണ്. തലൈവി ഗാല്‍ ഗഡോട്ട് നര്‍പ്പാണി മന്ത്രം എന്ന പേരിലാണ് ഫെയ്‌സ്ബുക്കില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചിരിക്കുന്നത്. എന്നാൽ സാധാരണ ഫാൻസ്‌ അസോസിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി സാമൂഹ്യ സേവനമാണ് ഇവർ ലക്‌ഷ്യം വെക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ പാവപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും സഹായിക്കുന്ന സംഘടനകള്‍ക്ക് വേണ്ടി ഫണ്ട് സ്വരൂപീക്കുകയാണ് ഈ ഫാൻസ്‌ അസോസിയേഷൻ. എല്ലാം ഗാല്‍ ഗഡോട്ടിനു വേണ്ടിയാണെന്നാണ് ഇവരുടെ വാദം.

shortlink

Related Articles

Post Your Comments


Back to top button