AwardsCinemaIndian CinemaLatest NewsNationalTollywood

ഫിലിം ഫെയർ സ്വന്തമാക്കി നെഗറ്റീവ് റോളുകൾ

ഈ വര്‍ഷത്തെ ഫിലിം ഫെയർ പുരസ്‌കാരങ്ങൾ സൂര്യയും തൃഷയും സ്വന്തമാക്കിയത് നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ്. ഒമ്പതു വർഷത്തിന് ശേഷം സൂര്യ ഫിലിം ഫെയർ സ്വന്തമാകിയത് 24 ലെ നെഗറ്റീവ് കഥാപാത്രമായ ആത്രേയനിലൂടെയാണ്. മൂന്നു റോളുകളിലൂടെയാണ് സൂര്യ 24 എത്തിയത്. ഫാദേഴ്‌സ് ദിനത്തിനിടയിലാണ് സൂര്യക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത് അതിനാൽ മകനാണ് സൂര്യ ഈ പുരസ്‌കാരം അമർപ്പിച്ചത്. സംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി പറയുകയും ചെയ്തു സൂര്യ. 24 കണ്ടതിനു ശേഷം ആത്രേയന്‍ വീട്ടിലെത്തി എന്നായിരുന്നു മകന്‍ ദേവ് പറഞ്ഞത്.

സൂര്യയെ പോലെ തന്നെ തൃഷക്കും നെഗറ്റീവ് റോളിനാണ് ഫിലിം ഫെയർ ലഭിച്ചത് ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത കൊടിയിലൂടെ ആണ് തൃഷ ഈ പുരസ്‌കാരം സ്വന്തമാക്കിയത്. നെഗറ്റീവ് റോൾ ചെയ്യാൻ ആത്മവിശാസം തന്ന സംവിധായകനാണ് തൃഷ ഈ പുരസ്‌കാരം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button