CinemaKeralaLatest NewsMollywoodMovie Reviews

ഡാൻസ് ഡാൻസിന്റെ റിലീസിംഗ് തീയതി പുറത്തു വിട്ടു

നിസാർ സംവിധാനം ചെയ്യുന്ന ഡാൻസ് ഡാൻസ് തീയറ്ററുകളിലേക്ക്. ജൂണ്‍ 16-ന് ചിത്രം തീയറ്ററുകളിലെത്തും. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ റംസാനെ നായകനാക്കി നിസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാൻസ് ഡാൻസ്. ഒരു ഡാൻസറുടെ കഥ പറയുന്ന ചിത്രമാണിത്.

വിശ്വപ്രസിദ്ധ ഡാൻസർ മൈക്കിൾ ജാക്സന്‍റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചു. ജാക്സന്‍റെ ആരാധകരായ മാതാപിതാക്കൾ അവന് മൈക്കിൾ എന്ന് പേരിട്ടു. മൈക്കിൾ വളർന്നു വന്നപ്പോൾ നല്ലൊരു നർത്തകനായി. നൃത്തമൽസരങ്ങളിൽ ഒന്നാമനായിരുന്ന മൈക്കിൾ അതിനിടയിൽ പെട്ടെന്നൊരുദിവസം അപ്രത്യക്ഷനായി തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്.

അച്ചുക്കുട്ടി ഫിലിംസിനുവേണ്ടി രാജു ആന്റണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. റംസാൻ, കലാഭവൻ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവൻ, സുധീർ കരമന, ഗണേഷ്കുമാർ, തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്..

shortlink

Related Articles

Post Your Comments


Back to top button