KeralaLatest NewsMollywood

27ാം നോമ്പിന്റെ കാരണം വെളിപ്പെടുത്തി സലിം കുമാർ

റംസാന്റെ 27ാം രാവിൽ മുടങ്ങാതെ നോമ്പ് എടുക്കാറുണ്ട് സലിം കുമാർ . റംസാന്റെ 27ാം രാവായ ഇന്നും അതിനു മുടക്കം വരുത്തിയിട്ടില്ല. നോമ്പ് എടുക്കണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. നമ്മുടെ കൂടെയുള്ള സഹോദരങ്ങൾ ഒരു മാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമുക്കും അറിയണം. അതിൽ സുഖമുണ്ടാകും, ദുഃഖമുണ്ടാകും, വിഷമങ്ങളുമുണ്ടാകും. അത് എന്താണെന്ന് അറിയണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഒരു 30 വർഷം നോമ്പ് എടുക്കാൻ പറ്റിയില്ല, മടിച്ചു മടിച്ചു നിൽക്കുകയായിരുന്നു.

2006 ൽ അച്ഛനുറങ്ങാത്ത വീട് ചെയ്യുന്ന സമയത്ത് ഉഷ ചേച്ചിയാണ് എന്നോട് പറഞ്ഞത് ഒരു നോമ്പ് എടുക്കണമെന്ന് 27ാം നോമ്പിന്റെ കാര്യം, ഈ ഒരു നോമ്പ് എടുത്താൽ 30 നോമ്പ് എടുക്കുന്നതിനു തുല്യമാണെന്നും പറഞ്ഞു. പ്രത്യേകിച്ച് ഞാനൊരു മുസ്‌ലിം അല്ലാത്തതുകൊണ്ട്. അന്നു തുടങ്ങി എല്ലാ വർഷവും ഞാൻ 27ാം നോമ്പ് പിടിക്കുന്നു.

ഇന്ന് വെളുപ്പിനു ആഹാരം കഴിക്കും, ഷൂട്ടിങും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. നോമ്പ് പിടിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു അനുഭൂതി അനുഭവപ്പെടും. ഒരു ആത്മശുദ്ധി സംഭവിച്ചതുപോലെ. ഒരുപാട് നൻമകൾ അതിലുണ്ടെന്ന് തോന്നി. ശാസ്ത്രീയപരമായിട്ടും ആത്മീയപരമായിട്ടും ശാരീരികപരമായിട്ടും നോമ്പ് എടുക്കുന്നത് നല്ലതാണന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ വർഷവും ഇത് തുടർന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇതുകൊണ്ടാണ് ഇങ്ങനെ ഒരു വ്രതമെടുക്കാൻ കാരണം എന്ന് സലിം കുമാർ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button