CinemaLatest NewsMollywood

ഇളയദളപതിക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായ് സണ്ണി സണ്ണി വെയ്ന്‍

തമിഴ്നാടിന്റെ മാത്രമല്ല മലയാളികളുടെയും പ്രീയ താരമാണ് ഇളയദളപതി വിജയ്. വിജയുടെ 43ാം ജന്മദിനത്തോടനുബദ്ധിച്ച് ഇതിനോടകം സിനിമരംഗത്തുള്ളവരും പുറത്തുള്ളവരുമായി നിരവധിപ്പേരാണ് ആശംസയുമായി എത്തിയത്.
എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തമായ പിറന്നാൾ സമ്മാനം കൊടുത്തിരിക്കുകയാണ് സണ്ണി വെയ്ന്‍. വിജയ്‌യുടെ കടുത്ത ആരാധകനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന്റെ ടീസറാണ് ഇളയദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സണ്ണി വെയ്ൻ പുറത്ത് വിട്ടത്.

സണ്ണി വെയ്‌നൊപ്പം അപ്പാനി രവി ശരത് കുമാറും ഗ്രിഗറിയും ടീസറിലുണ്ട്. 13 മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തോളം ആളുകളാണ് ഈ ടീസർ കണ്ടുകഴിഞ്ഞത്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് പോക്കരി സൈമണ്‍. പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജാനകി, ബിറ്റോ ഡേവിഡ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button