BollywoodCinemaLatest News

ട്രോളർമാർക്ക് മറുപടിയുമായി ആയിഷ

സിനിമ-കായിക രംഗങ്ങളിലുള്ളവരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്ന ഒരു കൂട്ടരാണ് ട്രോളർമാർ. കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ആർക്കിട്ടെങ്കിലും പണികൊടുക്കുക എന്നത് ട്രോളർമാർക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ്. ഇത്തരക്കാരുടെ പിടിയിലകപ്പെട്ട നടിയാണ് മുൻ ബോളിവുഡ് താരം ആയിഷ ടാക്കിയ. നടി പ്ലാസ്റ്റിക് സർജറി ചെയ്‌തെന്നും ചുണ്ട് വികൃതമായി എന്നും സൂചിപ്പിക്കുന്ന ചിത്രങ്ങളും വാർത്തകളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ട്രോളർമാർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ആയിഷ.

‘മോശമായ രീതിയിലാണ് ട്രോളുകൾ അവതരിപ്പിക്കപ്പെട്ടത്. ആളുകൾ അത് വിശ്വസിച്ചിരിക്കുകയുമാണ്. നാമെല്ലാം ഇന്ന് സോഷ്യൽമീഡിയയാൽ വളയപ്പെട്ട അവസ്ഥയിലാണ്. അതിൽ നിന്നും പുറത്തുകടക്കണമെങ്കിൽ നമ്മുടെ തൊലിക്കട്ടി കുറച്ച് കൂടി കൂടേണ്ടിയിരിക്കുന്നു. പലതും കണ്ടില്ലെന്ന് നടിക്കും. ചിലത് ചിരിച്ച് തള്ളും.അഭിനേതാക്കളുടെ കാര്യത്തിൽ മാത്രമല്ല സാധാരണക്കാരനെ വരെ ട്രോളുന്നുണ്ട്. ടാറ്റു പച്ചകുത്തിയതിന് എന്റെ സഹോദരിയെയും ട്രോളർമാർ വിമർശിച്ചിരുന്നു, നടി പറഞ്ഞു.

വിവാഹശേഷം സിനിമ രംഗത്തു നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ തിരിച്ചു വരവിനൊരുങ്ങുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിനയ രംഗത്ത് തന്റേതായ സ്ഥാനം പതിപ്പിക്കാൻ കഴിഞ്ഞ ആയിഷ 2004 ലെ ഫിലിം ഫെയറിൽ മികച്ച പുതുമുഖ താരത്തിനുള്ള അവാർഡ് നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button