CinemaGeneralMollywoodNEWSWOODs

സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്

 

നഗരത്തിലെ സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്. 100 രൂപ ടിക്കറ്റായിരുന്നത് 130 ആയാണ് കൂട്ടാന്‍ നഗരസഭ തീരുമാനിച്ചത്. കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നിവിടങ്ങളിലാണ് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. കലാഭവനിലെ 80 രൂപ ടിക്കറ്റ് 100 ആയും കൂട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച കെ.എസ്.എഫ്.ഡി.സി ശുപാര്‍ശ നഗരസഭ കൗണ്‍സില്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

മള്‍ട്ടിപ്ലക്സായ ഏരീസ് പ്ലക്സ് എസ്.എല്‍ ഒഴികെ മിക്ക തിയേറ്ററിലും 100 രൂപ ടിക്കറ്റ് നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ തിയേറ്ററുകളിലെ ചാര്‍ജ്ജ് വര്‍ദ്ധനവ്. 2008-09 കാലത്താണ് അവസാനമായി കൂട്ടിയതെന്നും ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കുകയായിരുന്നെന്നും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ പ്രതികരിച്ചു.

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ ഗണേഷ് കുമാര്‍ സിനിമാ മന്ത്രിയായിരുന്ന കാലത്താണ് സര്‍ക്കാര്‍ തിയേറ്ററുകള്‍ പുതുക്കി പണിതത്. കൈരളി, നിള ശ്രീ എന്നിങ്ങനെ മൂന്നായി മാറിയിട്ടും മറ്റിടങ്ങളിലെ ടിക്കറ്റ് ചാര്‍ജ് തന്നെയാണ് വാങ്ങിയിരുന്നത്. ഇതിനുശേഷം കൂട്ടിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് കെ.എസ്.എഫ് ഡി.സിയുടെ പുതിയ ശുപാര്‍ശ. നടപടി ക്രമങ്ങള്‍ പൂര്‍ത്തി

shortlink

Related Articles

Post Your Comments


Back to top button