CinemaGeneralIndian CinemaMollywoodNEWSWOODs

അന്ന് അത്ഭുതദ്വീപ്‌; ഇന്ന് വീരപക്രു

മലയാള സിനിമയില്‍ മറ്റൊരു അത്ഭുതമാകാന്‍ വ്യത്യസ്തമായ ഒരു കലാസൃഷ്ടിയുമായി എത്തുകയാണ് പക്രു. അത്ഭുതദ്വീപ്‌ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തില്‍ നായകനായ പൊക്കം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്ഡ് സ്വന്തമാക്കിയ താരമാണ് പക്രു. പക്രുവിനെ നായകനാക്കി ഒരു ആനിമേഷന്‍ ചിത്രം ഒരുങ്ങുകയാണ്.

മലയാളത്തിലെ ആദ്യ അനിമേഷന്‍ ചിത്രമാണ് ‘വീരപക്രു’. കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസിത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഗിന്നസ്പക്രു രാജകുമാരനാകുന്നു. കാട്ടിലെ മൃഗങ്ങള്‍ വളര്‍ത്തുന്ന ഒരു രാജകുമാരന്‍ അവരുടെ രക്ഷയ്ക്കായി പൊരുതുന്നതാണ് പ്രമേയം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button