GeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഗപ്പി സംവിധായകന്‍റെ പുതിയ ചിത്രത്തില്‍ നായകന്‍ നിവിന്‍ അല്ല !!

മലയാള സിനിമയില്‍ ഒരു ചെറു ചിത്രവുമായി എത്തിയ സംവിധായകനാണ് ജോണ്‍ പോള്‍ ജോര്‍ജ്ജ്. ആദ്ദേഹം സംവിധാനം ചെയ്ത ‘ഗപ്പി’ തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും സി.ഡി. റിലീസ് ചെയ്തപ്പോള്‍ ഒരു വിജയതരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഗപ്പിയ്ക്ക് ശേഷം ജോണ്‍പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍പോളിയെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം പ്രകടമാക്കിയിരുന്നു. എന്നാല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരംജോണ്‍ പോള്‍ ജോര്‍ജ്ജിന്‍റെ പുതിയ നായകന്‍ ഫഹദ് ഫാസില്‍ ആയിരിക്കും.

എന്നാല്‍ ഔദ്യോഗികമായ അറിയിപ്പൊന്നും ചിത്രത്തെക്കുറിച്ച് പുറത്തുവിട്ടിട്ടില്ല. മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ ത്തിരിച്ച ഫഹദിന്റെ പുതിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ്‌.

shortlink

Related Articles

Post Your Comments


Back to top button