CinemaLatest NewsMollywood

ഓണത്തിന് തീയറ്ററുകളിൽ തീ പാറിക്കാൻ സൂപ്പർ താരങ്ങൾ

ഈ ഓണത്തിന് മെഗാ താരങ്ങളും യുവ സൂപ്പർ താരങ്ങളും തീയറ്ററുകളിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽക്കർ സൽമാൻ എന്നിവരുടെ ചിത്രങ്ങളാണ് ഓണത്തിന് മത്സരിക്കാൻ തയ്യാറെടുക്കുന്നത്‌. ഇവർ മത്സരിക്കുന്ന ആദ്യ ഓണക്കാലം എന്ന പ്രത്യേകത കൂടി ഈ ഓണത്തിനുണ്ട്.

സെപ്റ്റംബർ 1 നു റിലീസ് ചെയ്യുന്ന ദുൽക്കർ ചിത്രം പറവയാണ് ആദ്യം തീയറ്ററുകളിൽ എത്തുക. സൗബിൻ താഹിർ സംവിധാനം ചെയ്യുന്ന ചിത്രം റഷീദാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ അയാൾ സ്റ്റാറാ… മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം എന്നിവയാണ് മെഗാ സ്റ്റാറുകളുടെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ അയാൾ സ്റ്റാറാ.. എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഇടുക്കിയിൽ പുർത്തിയായി.
ശ്യംധർ സംവിധാനം ചെയ്ത ഈ  ചിത്രം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാജേഷ് ആണ് നിർമ്മിക്കുന്നത്.

മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ബെന്നി പി നാരായമ്പലം ആണ് രചന നിർവഹിച്ചിരിക്കുന്നത്. സെപ്തംബര് 5 ന് ചിത്രം തീയറ്ററുകളിലെത്തും.

ഓണത്തിനെത്തുന്ന മറ്റൊരു ചിത്രമാണ് പൃഥ്വിരാജിന്റെ ആദം ജോൺ. കോട്ടയത്തും എറണാകുളത്തും സ്‌കോട്‌ലാൻഡിലുമാണ് ആദം ജോണിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ജിനു എബ്രഹാം ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആദം ജോൺ.

shortlink

Related Articles

Post Your Comments


Back to top button