BollywoodCinemaNEWSTollywood

അമേരിക്കയില്‍ സല്‍മാന്‍ പിന്നില്‍ അല്ലുഅര്‍ജുന്‍ മുന്നില്‍!

ടോളിവുഡ് പലപ്പോഴും ബോളിവുഡിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. ‘ബാഹുബലി’യുടെ വിജയം കണ്ടു അമ്പരന്ന ബോളിവുഡ് സിനിമാ ലോകം ടോളിവുഡിന് മുന്നില്‍ വീണ്ടും ചെറുതാകുകയാണ്. ഒരേ സമയം റിലീസിനെത്തിയ അല്ലു അര്‍ജുന്‍ ചിത്രം ‘ദുവ്വഡ ജഗദാനന്ദ’വും, സല്‍മാന്‍ ചിത്രം ‘ട്യൂബ് ലൈറ്റും’ തമ്മില്‍ ബോക്സോഫീസില്‍ കടുത്ത പോരാട്ടം നടക്കുകയാണ്.

അമേരിക്കന്‍ ബോക്സോഫീസില്‍ അല്ലു അര്‍ജുന്‍ ചിത്രം സല്‍മാന്‍ ചിത്രത്തേക്കാള്‍ ഏറെ മുന്നിലാണ്. ഏകദേശം ഒരു മില്യൺ ഡോളർ അല്ലു അര്‍ജുന്റെ പുതിയ ചിത്രം us ബോക്സോഫീസില്‍ നിന്ന് സ്വന്തമാക്കി കഴിഞ്ഞു. സല്‍മാന്‍റെ ട്യൂബ് ലൈറ്റിനു അത്രത്തോളം നേടാനായിട്ടില്ല. ആദ്യ ദിവസങ്ങളിലെ കണക്ക് അനുസരിച്ച് ‘ദുവ്വഡ ജഗദാനന്ദം’ അതിവേഗം നൂറു കോടി ക്ലബിലെത്തുമെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ അല്ലു അര്‍ജുന്‍ ചിത്രമാകും ‘ദുവ്വഡ ജഗദാനന്ദം’.

shortlink

Related Articles

Post Your Comments


Back to top button