CinemaGeneralIndian CinemaMollywoodNEWSWOODs

അന്‍വര്‍ റഷീദിന്‍റെ പുതിയ ചിത്രത്തില്‍ നായകന്‍ ദുല്ഖര്‍ അല്ല; മറ്റൊരു യുവതാരം!!!

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ട്രാന്‍സ് എന്നാണു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്. ചെറിയ ഇടവേളയ്ക്കു ശേഷം അന്‍വറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് വിന്‍സന്റ് വടക്കനാണ്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സൗണ്ട് ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

ഏപ്രില്‍ 28 ന് ആവും ചിത്രം പുറത്തിറങ്ങുക.

shortlink

Related Articles

Post Your Comments


Back to top button