BollywoodCinemaGeneralIndian CinemaLatest NewsNEWSVideosWOODs

ആരാധകരുടെ പത്തു ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഷാരൂഖ് ഖാന്‍ (വീഡിയോ)

ഇന്ത്യയ്ക്ക് അകത്തും പുറത്തും ആരാധകര്‍ ഏറെയുള്ള താരമാണ് ബോളിവുഡ് കിംഗ്‌ ഖാന്‍. സിനിമാ ജീവിതത്തിനപ്പുറം തന്‍റെ കുടുംബ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും അദ്ദേഹം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ആരാധകരില്‍ ഏറിയപേരും ഗൂഗിളില്‍ ഷാരൂഖിനെക്കുറിച്ചു തിരഞ്ഞ പത്തു ചോദ്യങ്ങൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഷാരൂഖ് ഖാന് പ്രൈവറ്റ് ജെറ്റ് ഉണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇതുവരെയില്ലയെന്നു ഉത്തരം നല്‍കിയ താരം 1000കോടിയുടെ സിനിമ എ​നിക്കരികിലേക്കു വരാനായി കാത്തിരിക്കുകയാ‌ണെന്നും പറയുന്നു. ആരാധകർ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യം, ഷാരൂഖിന്റെ ഫോൺ നമ്പർ ഏതാണ്? അതിന് ഒരു നമ്പർ പറഞ്ഞതിനു ശേഷം എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ താൻ എടുത്തോളാം അതല്ലെങ്കിൽ മെസേജ് അയച്ചോളൂ മറുപടി തരാമെന്നും ഷാരൂഖ് പറയുന്നു. ഷാരൂഖിന്റെ യഥാര്‍ത്ഥ പേര് ഇത് തന്നെയാണോയെന്നും ഗൌര്രിയെ കണ്ടെത്തിയതെങ്ങനെയെന്നുമുള്ള പത്ത് ചോദ്യങ്ങള്‍ക്കാണ്‌ താരം മറുപടി നല്‍കുന്നത്.

shortlink

Related Articles

Post Your Comments


Back to top button