CinemaGeneralLatest NewsMollywoodNEWSVideosWOODs

അനിത നായര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി (വീഡിയോ)

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചും മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിനെ അസഭ്യം പറഞ്ഞും എത്തിയ നടി അനിതാ നായര്‍ക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മറുപടി. വീഡിയോയിലൂടെയാണ് അനിത വിനുവിനെ വിമര്‍ശിച്ചത്. പരസ്യമായി തെറി പറഞ്ഞുകൊണ്ടുള്ള വീഡിയോയെ എതിര്‍ക്കുകയാണ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കില്‍ അനിതയുടെ വീഡിയോ കണ്ടിട്ടാണ് താന്‍ സംസാരിക്കുന്നതെന്നും പറഞ്ഞു തുടങ്ങുന്ന വീഡിയോ സന്ദേശത്തിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം.

പലരും ഇത് പോസ്റ്റ് ചെയ്യണ്ടാ എന്ന് പറഞ്ഞു. എങ്കിലും ഞാനിത് പറയുന്നു.
ഒരു ചേച്ചി പറയുന്നതാണെന്നേ കരുതാവൂ അനിതാ..തെറ്റിദ്ധരിക്കരുത്.തെറി വിളിക്കരുത്. പ്ലീസ്… എന്ന കുറിപ്പും ഭാഗ്യലക്ഷ്മി കൊടുക്കുന്നു വീഡിയോയുടെ ഒപ്പം നല്‍കുന്നു.

shortlink

Related Articles

Post Your Comments


Back to top button