BollywoodCinemaNEWSTollywood

പ്രഭാസിനെ സമീപിച്ചിട്ടില്ല; പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍

ബോളിവുഡ് ഹിറ്റ്മേക്കര്‍ രോഹിത് ഷെട്ടിയും, പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ രോഹിത് തന്‍റെ പുതിയ ചിത്രത്തിനായി പ്രഭാസിനെ സമീപിച്ചെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത്തരമൊരു സംഭവം നിഷേധിച്ചുകൊണ്ട് രോഹിത് ഷെട്ടി തന്നെ രംഗത്തെത്തി.

“അങ്ങനെയൊരു വാര്‍ത്ത ഞാനും കേട്ടിരുന്നു എന്നാല്‍ അതില്‍ യാതൊരു അടിസ്ഥാനവും ഇല്ല” മാധ്യമങ്ങളോട് സംസാരിക്കവേ രോഹിത് വ്യക്തമാക്കി. അജയ് ദേവ്ഗണിനെ നായകനാക്കി ഗോള്‍മാല്‍ സീരിസിലെ ചിത്രമൊരുക്കുന്ന തിരക്കിലാണ് ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രോഹിത് ഷെട്ടി.

shortlink

Related Articles

Post Your Comments


Back to top button