CinemaMollywoodNEWS

സിനിമയിൽ എത്തിപ്പെട്ടിട്ട് മുപ്പതു വർഷങ്ങൾ പിന്നിടുമ്പോൾ ഇത്തരമൊരു അനുഭവം എനിക്കാദ്യമാണ്-വെട്ടുകിളി പ്രകാശ്‌

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു പഠിച്ചിറങ്ങിയ നടന്‍ വെട്ടുകിളി പ്രകാശിന്‍റെ അഭിനയ ശേഷിയെ മലയാള സിനിമ തീര്‍ത്തും ഉപയോഗിച്ചില്ല എന്ന് പറയേണ്ടി വരും. അത്രയ്ക്കും മികച്ച അഭിനയപാടവമുള്ള കലാകാരനാണ് വെട്ടുകിളി പ്രകാശ്‌. ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയ പ്രകാശ് എന്ന ഗംഭീര അഭിനേതാവ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറയുകയാണ് താരം.

സിനിമയിൽ എത്തിപ്പെട്ടിട്ട് മുപ്പതു വർഷങ്ങൾ പിന്നിടുമ്പോൾ ഇത്തരമൊരു അനുഭവം എനിക്കാദ്യമാണ് വെട്ടുകിളി പ്രകാശ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു

“തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന സിനിമ ഒരു കലാസൃഷ്ടി എന്ന നിലയിൽ കൃത്യതയുടെ നിറവ് നമ്മിൽ അനുഭൂതിതമാക്കുന്നു. അത് പ്രേക്ഷക സദസ്സിനും, സാങ്കേതികപ്രവർത്തകർക്കും, കലാകാരൻമാർക്കും ഒരേ പോലെ അനുഭവപ്പെടുന്നു.
സിനിമയിൽ എത്തിപ്പെട്ടിട്ട് മുപ്പതു വർഷങ്ങൾ പിന്നിടുമ്പോൾ ഇത്തരമൊരു അനുഭവം എനിക്കാദ്യമാണ്. ഒരു സമുദ്രം പോലെ വിസ്തൃതമായ ഒന്നാണല്ലോ സിനിമ. എങ്കിലും എന്റേതായ രണ്ട് വരികൾ ഇവിടെ കുറിക്കാതെ വയ്യ.

ഈ സിനിമയിലെ ശ്രീകണ്ഠൻ അഥവാ ശ്രീജചേട്ടൻ എന്ന അച്ഛൻ കഥാപാത്രത്തെ മറ്റ് കഥാപാത്രങ്ങൾക്കൊപ്പവും, മുഴുവൻ സിനിമയേയും, എല്ലാത്തരം സിനിമ പ്രേമികളും നെഞ്ചേറ്റിയതിനുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതിന് വേണ്ടതായ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനു മുൻപും വളരെ ഗൗരവ്വമേറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും context വിത്യസ്ഥമായിരുന്നു.
അവയൊക്കെചർച്ച ചെയ്യപ്പെടാൻ ഇന്നത്തെ പോലെ നവ മാധ്യമങ്ങൾ അന്നുണ്ടായിരുന്നില്ല.ഇപ്പോൾ പേക്ഷകരും അഭിനേതാക്കളും സിനിമ പ്രവർത്തകരുമായുള്ള അകലം ഈ പുതിയ മാധ്യമ സംസ്കാരത്തിലൂടെ ഇല്ലാതായിരിക്കുന്ന തെറ്റായാലും ശരിയായാലും അപ്പോൾ തന്നെ ചുണ്ടി കാണിക്കാൻ ഈ മാധ്യമങ്ങൾ മൂലം കഴിയുന്നു. അഭിനയിക്കുമ്പോൾ കഥാപാത്രമാവുകയും അതിനു ശേഷം സ്വന്തം വ്യക്തി സത്തയിലേക്ക് തിരിച്ചെത്തുവാനും ആഗ്രഹിക്കുന്ന സാധാരണക്കാരനാണ് ഞാൻ. ഗുരുനാഥൻമാരിൽ നിന്നും എനിക്ക് പഠിച്ചെടുക്കാനായത് അപ്രകാരമാണ്.

ഇപ്പോൾ ദൃശ്യ, അച്ചടി,നവ മാധ്യമങ്ങളിലൂടെ വരുന്ന അഭിമുഖങ്ങളിലെ കാര്യങ്ങളൊക്കെയെയും എന്റെ സ്വകാര്യമായ സത്യങ്ങൾ തന്നെയാണ്ണ്. മുൻപ് അപ്രകാരമുള്ള അഭിമുഖങ്ങൾക്കായി നിൽക്കാറില്ലെന്നതാണ് സത്യം. (അന്ന് അപ്രകാരമുളള വഴികൾ എനിക്കജ്ഞാതമായിരുന്നു)
ഇപ്പോൾ അതൊക്കെ കടമകൾക്കും, സ്നേഹപൂർണ്ണമായ നിർബ്ബദ്ധങ്ങൾക്കു മുന്നിൽ സംഭവിക്കുന്നതാണ്.
സിനിമയായാലും, നാടകമായാലും എക്കാലത്തും എനിക്കത് അത്യന്തം ഗൗരവ്വതരമായതായിരുന്നു; ഒരു പക്ഷേ എന്റെ ജീവിതത്തേക്കാളും..തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ ഇറങ്ങിയതിനു ശേഷം ഒരു പാട് ഫോൺ വിളികളൊക്കെ വന്നു. പരിചയമുളളവരും, ഇല്ലാത്തവരൊക്കെ വിളിച്ചിരുന്നു. അതിൽ സിനിമ പ്രവർത്തകരടക്കം വിളിച്ച് പറഞ്ഞ, ഈ ചിത്രത്തെ കുറിച്ചുള്ള നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. ഇതു വരെ ചെയ്ത കഥാപാത്രങ്ങൾക്കു വിത്യസ്ഥമായ വേഷം പൊതുവെ സ്വീകരിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നു.

പ്രസിദ്ധീകരിക്കപ്പെട്ട ഒരോ അഭിമുഖങ്ങളിലും വിഷയി ഭവിച്ച കാര്യങ്ങൾ ആ കാലഘട്ടത്തെ എന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.സിനിമയെ പൂർണ്ണമായി ഒരു കലാരൂപമായി കാണുകയും, സമൂഹത്തിനോട് കലകൾക്കുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും ഉൾക്കൊണ്ട്
പ്രവർത്തിക്കുകയും ചെയ്യുന്ന ഈ ദിലീഷ് പോത്തൻ ടീമിനൊപ്പം എനിക്കും പങ്കുചേരാനായതിലെ സന്തോഷം മറിച്ചു വയ്ക്കുന്നില്ല.
കഴിഞ്ഞ വർഷം സുനിൽ സുബ്രഹ്മണ്യന്റെ “കാലത്തിന്റെ കാൽപ്പാടുകൾ”എന്ന ചെറുചിത്രത്തിനു ശേഷമാണ് അവരെന്നെ FACE BO0K ൽ സജീവമാക്കുന്നത്.വീടിനടുത്തുള്ള കുട്ടികളുടെ ആ സംരഭത്തിൽ സഹകരിക്കേണ്ടി വന്നതു തന്നെ ചില നിർബ്ബദ്ധങ്ങളെ കൊണ്ടു കൂടിയാണ്.ഒരു സീനിൽ മാത്രം വന്നു പോകുന്നു എന്നതിലുപരി പുതിയ തലമുറയുടെ കാപട്യമില്ലാത്ത ത്വരയും, ചോദനയും എന്റെ ഉള്ളം ഉണർത്തുകയാണുണ്ടായത്. അതിനു ശേഷം സുഹൃത്തായ ശ്രീകുമാറിന്റെ ആവശ്യപ്രകാരം ആന്റണി സോണിയുടെ “സൈറാ ബാനു”വിലും അഭിനയിച്ചിരുന്നു.
അതിനു വളരെ മുൻപേ ഇരിങ്ങാലക്കുട പടിയൂരിലെ ശ്രീ രഘു വൈദ്യരുടെ നിരന്തരമായ പ്രേരണകൊണ്ട് ഒരനിഷ്ടം ഒഴിവാക്കുന്നതിനുമായിട്ട് അദ്ദേഹം നിർമ്മിച്ച “ഉറുമ്പുകൾ ഉറങ്ങാറില്ല”എന്ന ചിത്രത്തിൽ എത്തപ്പെടുകയുണ്ടായി.
ഒരിക്കൽ, സുഹൃത്തുക്കളുടെ ആവശ്യപ്രകാരം, ആദ്യം ഒരു FB അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും എന്റെ ഓർമ്മയുടെ ആധിക്യം കൊണ്ട് അതിന്റെ Password മറന്നു പോയി.
ഇന്ന് ഈവിധ കാര്യങ്ങളിലുള്ള ഇളം തലമുറക്കാരുടെ “ഈവനിങ്ങ് ക്ലാസ്”കൊണ്ട് എനിക്കിപ്പോൾ ഇതിന്റെയൊക്കെ ആവശ്യകത മനസ്സിലാക്കാനായി.. ഇനി എന്തായാലും ഇവിടെ ഇങ്ങിനെയൊക്കെ കൂടുതൽ ഉത്തരവാദിത്തത്തോടു കൂടി ഉണ്ടായിരിക്കണമെന്ന പ്രത്യാശയോടെ നിർത്തുന്നു
നിങ്ങളുടെ സ്വന്തം
പ്രകാശേട്ടൻ”..

shortlink

Post Your Comments


Back to top button