BollywoodCinemaNEWS

സിനിമയിലേക്ക് വന്നതിന്‍റെ കാരണം വെളിപ്പെടുത്തി അനുഷ്ക ശര്‍മ്മ

കരീനയുടെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനമായിരുന്നു തനിക്ക് സിനിമാ മോഹമുണ്ടായത്തിനു പിന്നിലെ കാരണമെന്ന് നടി അനുഷ്ക ശര്‍മ്മ. ബോളിവുഡിലെ ഹിറ്റ് ചിത്രമായ ജബ് വി മെറ്റിലെ കരീനയുടെ പെര്‍ഫോമന്‍സ് തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നാണ് അനുഷ്കയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിലെ കരീനയുടെ ‘ഗീത്’ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തി. മറ്റൊരു ഗീത് ആകാനുള്ള പരിശ്രമമായിരുന്നു എന്നെ സിനിമയിലെത്തിച്ചത്. കരീന പറയുന്നു.

താരങ്ങള്‍ തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കാറുള്ള ബോളിവുഡില്‍ നിന്നു അപൂര്‍വ്വമായാണ്‌ ഇത്തരം നല്ല തുറന്നു പറച്ചിലുകള്‍ ഉണ്ടാകുന്നത്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു അനുഷ്കയുടെ പ്രതികരണം. ചിത്രത്തില്‍ ഗുജറാത്തി പെണ്‍കുട്ടിയായാണ്‌ അനുഷ്ക അഭിനയിക്കുന്നത്. ഇംതിയാസിന്റെ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു. ഷാരൂഖാണ് ചിത്രത്തിലെ നായകന്‍.

shortlink

Post Your Comments


Back to top button