GeneralKollywoodNEWS

ചോദ്യത്തിനോടുളള അതൃപ്തി; അഭിമുഖത്തിനിടെ ധനുഷ് ഇറങ്ങിപ്പോയി

ടിവ 9 ‘ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ നിന്ന് നടന്‍ ധനുഷ് ഇറങ്ങിപ്പോയി. അവതാരക വിവാദപരമായ ചോദ്യം ചോദിച്ചപ്പോഴാണ് ധനുഷ് രോഷാകുലനായി വേദിവിട്ടു ഇറങ്ങിയത്. ഗായിക സുചിത്ര ധനുഷിനെതിരെ നടത്തിയ ആരോപണം കുടുംബത്തില്‍ പ്രശ്നമുണ്ടാക്കിയില്ലേ? എന്ന അവതാരകയുടെ ചോദ്യമാണ് ധനുഷിനെ ചൊടിപ്പിച്ചത്. “ദിസ്‌ ഈസ്‌ എ വെരി സ്റ്റുപിഡ്‌ ഇന്റര്‍വ്യൂ” എന്നായിരുന്നു ധനുഷിന്റെ മറുപടി.
ധനുഷിന്റെ പുതിയ ചിത്രം ‘വേലയില്ലാ പട്ടധാരി’യുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായിട്ടാണ് ധനുഷ് ടിവ ചാനലിനു അഭിമുഖം നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button