CinemaMollywoodNEWS

ഞാന്‍ ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല , നടി സുരഭിയെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്

നടന്‍ സുരാജ് വെഞ്ഞാറമൂട് ദേശീയ അവാര്‍ഡ്‌ ജേതാവായ സുരഭിയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ സ്വന്തമാക്കിയ നടി സുരഭി ലക്ഷ്മിയുടെ മിന്നാമിനുങ്ങ്‌ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയതിനു പിന്നാലെയായിരുന്നു സുരാജ് ഫേസ്ബുക്കിലൂടെ അഭിനന്ദനവുമായി എത്തിയത്.

“സുരഭി… സുരഭിയുടെ അനുഗ്രഹീത ചിത്രം ഞാൻ കണ്ടു.. സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ്‌ ഇന്നലെ കണ്ടു, ഹൃദയസ്പർശിയായ സിനിമ. പ്രിയ പ്രേക്ഷകർ തീർച്ചയായും ഈ മനോഹര ചിത്രം കാണണം…..ഞാൻ ഞെട്ടി…ഒരു കോഴിക്കോടുകാരിയുടെ രൂപത്തിലും ഭാവത്തിലും മാത്രമാണ് നമ്മൾ നമ്മുടെ പാത്തുവിനെ ഇത് വരെ കണ്ടത് , പക്ഷെ ഈ സിനിമയിൽ എല്ലാവരെയും ഞെട്ടിച്ച്‌ മറ്റൊരു രൂപത്തിലും ഭാവത്തിലും സുരഭിയെ നിങ്ങൾക്ക് കാണാം… തീർച്ചയായും എല്ലാവരും തിയറ്ററിൽ പോയി മിന്നാമിനുങ്ങ് കാണണം..പ്രിയപ്പെട്ട കൂട്ടുകാരി..ഉയരങ്ങൾ കീഴടക്കുക…..ഒരുപാട് വേഷങ്ങൾ നിന്നെ കാത്തിരിക്കുന്നു…..സംവിധായകൻ അനിൽ തോമസിന് അഭിനന്ദനങ്ങൾ”-സുരാജ് വെഞ്ഞാറമൂട്

shortlink

Related Articles

Post Your Comments


Back to top button