KollywoodNEWS

മോഹന്‍ലാലിനൊപ്പം അഭിനയിച്ചു, ഇനി ആര്‍ക്കൊപ്പം? വിജയ്‌ തുറന്നു പറയുന്നു

സൂപ്പര്‍താരം മോഹന്‍ലാലുമൊന്നിച്ചുള്ള അഭിനയ നിമിഷങ്ങള്‍ താന്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നുവെന്നായിരുന്നു ഇളയദളപതി വിജയിയുടെ പ്രതികരണം. ‘ജില്ല’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ – വിജയ്‌ കൂട്ടുകെട്ട് ഒന്നിച്ചത്. മോഹന്‍ലാലുമായി ഒന്നിച്ച വിജയ്‌ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ആഗ്രത്തെക്കുറിച്ചും തുറന്നു പറയുകയാണ്. ഇനി ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നതായി വിജയ്‌ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. രജനികാന്തും, മമ്മൂട്ടിയും ഒന്നിച്ച കോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദളപതി’ തന്റെ ഇഷ്ടചിത്രങ്ങളില്‍ ഒന്നാണെന്നും വിജയ്‌ പങ്കുവച്ചു. കേരളത്തിലെ ആരാധകര്‍ തനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അവരോട് ഒരുപാട് നന്ദിയുണ്ടെന്നും വിജയ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button