CinemaNEWS

ഞാന്‍ ചെയ്ത തെറ്റാണ് നയന്‍താരയെ ആ ചിത്രത്തില്‍ കാസ്റ്റ് ചെയ്തത്; സംവിധായകന്‍ മോഹന്‍രാജ

ജയം രവി,അരവിന്ദ് സ്വാമി എന്നിവര്‍ തകര്‍ത്തഭിനയിച്ച ‘തനി ഒരുവന്‍’ കോളിവുഡ് സിനിമാ ലോകം കണ്ട ഏറ്റവു മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. മോഹന്‍ രാജ സംവിധാനം ചെയ്ത ചിത്രത്തിലെ ഹീറോയിന്‍ നയന്‍താരയായിരുന്നു. പക്ഷെ ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ മോഹന്‍രാജ.

“പുരുഷ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമായിരുന്നു ‘തനി ഒരുവന്‍’. പക്ഷെ നായിക പ്രാധാന്യമില്ലാത്ത ആ ചിത്രത്തിലേക്ക് നയന്‍താരയെ കാസ്റ്റ് ചെയ്തത് വലിയ തെറ്റായി പോയി. ജയം രവിയുടെയും, അരവിന്ദ് സ്വാമിയുടെയും കഥാപാത്രങ്ങള്‍ക്ക് എന്‍റെ മനസ്സില്‍ വ്യക്തമായ രൂപമുണ്ടായിരുന്നു. എന്നാല്‍ നയന്‍സിന്റെ കഥാപാത്രത്തെക്കുറിച്ചു യാതൊരു ഐഡിയയും ഇല്ലായിരുന്നു. എന്‍റെ പുതിയ ചിത്രം വേലൈക്കാരനില്‍ നല്ലൊരു വേഷമാണ് നയന്‍സിനുള്ളത്, മൃണാളിനി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് അവര്‍ ഇതില്‍ അവതരിപ്പിക്കുക, പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്ന എന്‍റെ അടുത്ത ചിത്രത്തിലെ നായിക നയന്‍താരയാണ്”. മോഹന്‍ രാജ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button